Section

malabari-logo-mobile

കാലിക്കറ്റിന്റെ വോളി താരങ്ങള്‍ ഒത്തുചേര്‍ന്നു; സ്മരണകള്‍ സ്മാഷുകളായി എത്തി

HIGHLIGHTS : തേഞ്ഞിപ്പലം; ആദ്യമായി കളിച്ച സ്റ്റേഡിയം, കപ്പുയര്‍ത്തിയ ഇന്‍ഡോര്‍ സ്റ്റേഡിയം, പരിശീലനത്തിനായി ഓടിയ കാമ്പസ് റോഡുകള്‍, ഇതിഹാസതാരം ജിമ്മി ജോര്‍ജിന്റെ ...

തേഞ്ഞിപ്പലം; ആദ്യമായി കളിച്ച സ്റ്റേഡിയം, കപ്പുയര്‍ത്തിയ ഇന്‍ഡോര്‍ സ്റ്റേഡിയം, പരിശീലനത്തിനായി ഓടിയ കാമ്പസ് റോഡുകള്‍, ഇതിഹാസതാരം ജിമ്മി ജോര്‍ജിന്റെ പേരിലുള്ള ജിംനേഷ്യം………കാലങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലേക്കെത്തുമ്പോള്‍ സ്മരണകള്‍ സ്മാഷുകള്‍ പോലെ ഓടിയെത്തുകയായിരുന്നു പഴയ വോളി താരങ്ങളുടെ മനസ്സില്‍.
അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി ജഴ്സിയണിഞ്ഞ പുരുഷ-വനിതാ താരങ്ങളാണ് കോര്‍ട്ടുകളില്‍ ആവേശം വിതറിയ പഴയകാലം ഓര്‍ത്തെടുത്ത് ശനിയാഴ്ച കാമ്പസില്‍ ഒന്നിച്ചത്. ഇടയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പന്ത് തട്ടുകയും ചെയ്തു.

അര്‍ജുന ജേതാവായ സിറിള്‍ സി വെള്ളൂര്‍ മുതല്‍ ഇക്കഴിഞ്ഞ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ കിരീടം നേടിയ കാലിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ വരെ പരിപാടിയില്‍ പങ്കെടുത്തു. വോളിബാളിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശക്തമായ കൂട്ടായ്മ രൂപീകരിക്കലാണ് ഇവരുടെ ലക്ഷ്യം.
കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., കാലിക്കറ്റിന്റെ മുന്‍ വോളിതാരം കൂടിയായ മാണി സി കാപ്പന്‍ എം.എല്‍.എ., രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, കായകവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, മുന്‍ ദേശീയ താരങ്ങളായ ജോസ് ജോര്‍ജ്, സെബാസ്റ്റിയന്‍ ജോര്‍ജ്, പി. രാജീവന്‍, അഡ്വ. എം.കെ. ദിനേശന്‍, എന്‍.സി. ചാക്കോ, ഗീതാ വളപ്പില്‍, സര്‍വകലാശാലാ കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!