Section

malabari-logo-mobile

തിരൂരില്‍ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബാംഗ്ലൂരില്‍ നിന്ന്

HIGHLIGHTS : മലപ്പുറം; കാറില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍ എക്‌സൈസ് പിടിയില്‍.് ബാംഗ്ലൂരില്‍ നിന്നും തിരൂരിലേക്ക് വില്‍പ്...

മലപ്പുറം; കാറില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍ എക്‌സൈസ് പിടിയില്‍.് ബാംഗ്ലൂരില്‍ നിന്നും തിരൂരിലേക്ക് വില്‍പ്പനക്കായി കാറില്‍ കൊണ്ടുവന്ന 56 ഗ്രാം മയക്കുമരുന്നുമായി മലപ്പുറം തിരൂര്‍ പയ്യനങ്ങാടി മേടമ്മല്‍ ഇസഹാഖ്(24) നെയാണ് മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സമന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പകടര്‍  ടി. അനികുമാര്‍ നല്‍കിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തില്‍ തിരൂര്‍ തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അതി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഇയാള്‍ അറസ്റ്റിലായത്. KL 02 AV 785 എന്ന കാറില്‍ ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ കടത്തി കൊണ്ട് വരുന്നുണ്ടന്നായിരുന്നു രഹസ്യവിവരം.

sameeksha-malabarinews

സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, , പെരിന്തല്‍മണ്ണ, കുറ്റിപ്പുറം റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ സംയുക്തപരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കാറില്‍ നിന്നും ഇറങ്ങിയോടിയവര്‍ തിരൂര്‍ പയ്യനങ്ങാടി സ്വദേശികളാണെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരകാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടക്കല്‍, വൈലത്തുര്‍ , തിരൂര്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ കുറ്റിപ്പുറം റേഞ്ച് ഇന്‍സ്പകര്‍ സാദിഖ് പെരിന്തല്‍മണ്ണ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സലീം .സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ ടി സിവില്‍ ഓഫീസര്‍ മുഹമ്മദലി കെ ഡ്രൈവര്‍ രാജീവ്.കെ പ്രിവന്റീവ് ഓഫീസര്‍മാരായ
രാമന്‍കുട്ടി, രാമകൃഷ്ണന്‍ കെ.സിവില്‍ ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, രാജേഷ് , അച്ചുതന്‍ കെ.സി. സജി പോള്‍, സിന്ധു എന്നിവരടങ്ങിയ സംഘമാണ് കേസ്സ് കണ്ടെടുത്തത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!