HIGHLIGHTS : Traffic control for tipper lorries during school hours

സ്‌കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ 8.30 മുതല്‍ 10 മണി വരെയും, വൈകീട്ട് 3.30 മുതല്‍ 5 മണി വരെയും ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിമായി. മഴക്കാലത്തിനു മുമ്പായി അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പിഡബ്ല്യൂഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കെ.ആര്‍.എസ്.എയില്‍ നിന്ന് ഫണ്ട് അനുവദിപ്പിക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി അമോസ് മാമന്‍, വിവിധ ആര്‍.ടി.ഒ മാരായ പി ആര്‍ സുരേഷ്, സിവിഎം ഷെരീഫ്, ഷൈനി മാത്യു, പി ജി സുധീഷ് എംവിഐ, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ പ്രേം സദന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
