‘തൃശൂര്‍ പൂരത്തിനിടെ കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമം’; അപമാനിക്കാന്‍ ശ്രമം, വീഡിയോ പുറത്തുവിട്ട് വിദേശ യുവതി

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിദേശത്ത് നിന്നുള്ള വനിതാ വ്‌ലോഗറെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

പാലക്കാട് സ്വദേശിയാണ് വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. നിലവില്‍ പരാതികളൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ ചില സംഘടനകള്‍ പൊലീസിന് പരാതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ പേരുവിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചതായാണ് വിവരം.

നേരത്തെ ഉത്തരാഖണ്ഡില്‍ വിദേശവനിതയ്ക്ക് നേരെ കടന്നാക്രമണം ഉണ്ടായപ്പോള്‍ ദക്ഷിണേന്ത്യയാണ് ഏറ്റവും നല്ലത്, കേരളത്തിലേക്ക് വരൂ അവിടെ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി ഈ ഇംഗ്ലീഷ് വ്‌ലോഗര്‍ നവമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വ്‌ലോഗര്‍ക്കാണ് പൂരത്തിനിടെ ദുരനുഭവം നേരിട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top