
പരപ്പനങ്ങാടി: റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. പരപ്പനങ്ങാടി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ബഷീറിന്റെ മകന്‍ പി. കെ. ഷഫീഖാണ് മാതൃകയായത്.
വിവരം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതോടെ പണം നഷ്ടപെട്ടയാള്‍ക്ക് ശ്വാസം നേരെ വീണു. റെയില്‍വെ സ്റ്റേഷന്‍ അധികൃതരില്‍ നിന്നും പണം കളഞ്ഞു പോയ ആള്‍ തുക കൈപറ്റി.
ഷഫീഖിനെ ചുറ്റുവട്ടം റെസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. അബ്ദുല്‍ മജീദ് നഹ ഉപഹാര വിതരണത്തിന് നേതൃത്വം നല്‍കി., അബ്ദുല്‍ നാസര്‍ വേളക്കാട് , ശരീഫ് മേലെ വീട്ടില്‍, ഫൈസല്‍ പുളിക്കലകത്ത് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




