
പട്ന: ബീഹാറിലെ പട്‌ന ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 ഓളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പട്‌ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. ഗോലാംബറിന് സമീപമുള്ള പാല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടാതെ, പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രകാശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



