സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വധു അഭ വരദരാജ്

സിനിമാ സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്.

ഞങ്ങള്‍ മാച്ചായി, ഞങ്ങള്‍ കണ്ടുമുട്ടി, സംസാരിച്ചു, നടന്നു. വീണ്ടും കണ്ടുമുട്ടി. വീണ്ടും നടന്നും വീണ്ടും സംസാരിച്ചു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇന്ന് ഞങ്ങള്‍ വിവാഹിതരായി, .- അപ്പു ഭട്ടതിരി കുറിച്ചു.

 

View this post on Instagram

 

A post shared by Appu Bhattathiri (@appubhattathiri)


സംവിധായകനാവുന്നതിനു മുന്‍പായി എഡിറ്ററായാണ് അപ്പു ശ്രദ്ധനേടുന്നത്. ഒരാള്‍പ്പൊക്കം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര എഡിറ്ററാവുന്നത്. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിച്ച നിഴല്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ആനന്ദപുരം ഡയറീസ് ആണ് എഡിറ്റിങ് നിര്‍വഹിച്ചതില്‍ ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top