മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു


മെല്‍ബണ്‍; ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ്(46) വാഹനാപകടത്തില്‍ മരിച്ചു. സൈമണ്ടസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.

ഓള്‍റൗണ്ടര്‍മാരിലെ ഓള്‍റൗണ്ടര്‍ എന്ന ലോകക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച സൈമണ്ടസിന്റെ വിയോഗം ഞെട്ടലുളവാക്കുന്നതാണ്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഇത് നഷ്ടങ്ങളുടെ വര്‍ഷമാണ്. ഓസീസ് ഇതിഹാസ താരങ്ങളായ റോഡ് മാര്‍ഷും, ഷെയന്‍വാണും മരണത്തിന് കീഴടങ്ങിയതിന് പിറകെയാണ് സൈമണ്ടസും വിടപറഞ്ഞിരിക്കുന്നത്.

ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി20 മത്സരങ്ങളിലും ഓസ്‌ട്രേലിയന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

2003ലും 2007ലും തുടര്‍ച്ചയായി ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ അംഗമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡ്‌സ്മാന്‍ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

 

 

Share news
error: Content is protected !!
Scroll to Top