ക്യാമ്പസ്

നഴ്‌സുമാര്‍ക്ക് ഓണ്‍ലൈനില്‍ ക്രാഷ് കോച്ചിംഗ്

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നഴ്‌സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്‌സാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496015002, 0471-2365 445, 0497-2800572, 9496015018, www.kswdc.org , www. reach.org.in

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, ഇലക്ട്രോണിക്സ് മെക്കാനിക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിലാണ് നിയമനം. ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, ഇലക്ട്രോണിക്സ് മെക്കാനിക് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ്

കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്മെന്റ് സെല്‍ വഴി നിയമനം

കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്പനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയമുള്ളവരേയും പരിഗണിക്കും. ശമ്പളം 1500-2000 ഖത്തര്‍ റിയാല്‍. അക്കൊമൊഡേഷന്‍, വാര്‍ഷിക ലീവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ cue3293@uoc.ac.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.  

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്പോട്ട് അഡ്മിഷന്‍ സി.സി.എസ്.ഐ.ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് ഒഴിവുള്ള ഒ.ബി.എച്ച്.-1, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2, പി.എച്ച്.-1, എസ്.പി.-1, ലക്ഷദ്വീപ്-1 എന്നീ വിഭാഗങ്ങളിലേക്ക് പ്രവേശനം നടത്തുന്നു. ലേറ്റ് രജിസ്ട്രേഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ 14-ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് പകല്‍ 10-നും 1-നും ഇടക്ക് അസ്സല്‍ രേഖകള്‍ സഹിതം സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ്.

അതിഥി അധ്യാപക നിയമനം

കൊണ്ടോട്ടി ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫ്രഞ്ച് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനറല്‍ മെഡിസിന്‍ (സീനിയര്‍ റസിഡന്റ്), ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്), പള്‍മണറി മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്), സൈക്യാട്രി (ജൂനിയര്‍ റസിഡന്റ്), ജനറല്‍ സര്‍ജറി (സീനിയര്‍ റസിഡന്റ്), ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡന്റ്) തുടങ്ങിയ തസ്തികകളിലാണ് നിയമനം. ജനറല്‍ മെഡിസിന്‍ (സീനിയര്‍ റസിഡന്റ്) വിഭാഗത്തിന് എം.ബി.ബി.എസ് ആന്‍ഡ് എം.ഡിയും ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്) എം.ബി.ബി.എസ് യോഗ്യതയും പള്‍മണറി മെഡിസിന്‍, സൈക്യാട്രി, അനസ്തേഷ്യ

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഇലക്ട്രിസിറ്റി വര്‍ക്കര്‍ താല്‍ക്കാലിക നിയമനം കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 20-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക www.cuiet.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക . പരീക്ഷാ ഫലം കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 പരീക്ഷയുടേയും, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിലോസഫി നവംബര്‍ 2019 പരീക്ഷയുടേയും, സി.സി.എസ്.എസ്. 2017, 2018

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും ശാസ്ത്രവിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സ് 27-ന് ആരംഭിക്കും. താല്‍പര്യമുള്ള അദ്ധ്യാപകര്‍ 18-ന് മുമ്പായി അപേക്ഷിക്കണം. നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.mhrdtlc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359. എം.എ. ഫിലോസഫി എസ്.സി./എസ്.ടി. സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി പഠന വിഭാഗത്തില്‍

മലപ്പുറത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനം

മലപ്പുറം: പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ റിക്രൂട്ടമെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15-01-2021 മുതല്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ സൗജന്യ കോച്ചിങ് ക്ലാസ്സുകള്‍ (zoom app) സഘടിപ്പിക്കുന്നു. 15-01-2021 ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന വെബിനാറിലൂടെ തെരഞ്ഞെടുക്കുന്ന 100 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം നല്‍കുന്നത് . താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 13-01-2021 ന്

error: Content is protected !!
Scroll to Top