കലാലയം.
രാവറിയാത്ത കലാലയം.
ശ്രീജിത്ത് പൊയില്‍കാവ്
ലാലൂരില്‍ ഒരു ഗോപാലേട്ടനുണ്ടായിരുന്നു…ഒരു ചായക്കടക്കാരന്‍ ഗോപാലേട്ടന് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചരിത്രം ഹൃദിസ്ഥമാണ്. ജി.ശങ്കരപ്പിള്ള മുതല്‍ ഈ കുറിപ്പെഴുതുന്നവന്‍ വരെ ഗോപാലേട്ടന്റെ പറ്റുകാരായിരുന്നു. സമാവറിന്റെ പുകക്കറ പിടിച്ച ഗോപാലേട്ടന്റെ ചായക്കടയിലെ ചുമരുകളിലായിരുന്നു

