കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്പോട്ട് അഡ്മിഷന്‍

സി.സി.എസ്.ഐ.ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് ഒഴിവുള്ള ഒ.ബി.എച്ച്.-1, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2, പി.എച്ച്.-1, എസ്.പി.-1, ലക്ഷദ്വീപ്-1 എന്നീ വിഭാഗങ്ങളിലേക്ക് പ്രവേശനം നടത്തുന്നു. ലേറ്റ് രജിസ്ട്രേഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ 14-ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് പകല്‍ 10-നും 1-നും ഇടക്ക് അസ്സല്‍ രേഖകള്‍ സഹിതം സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407417 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2020 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. സപ്തംബര്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം പ്രീവിയസ് എം.എ. ഹിസ്റ്ററി മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2019 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് ജൂലൈ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടു കൂടി 23 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2016 മുതലുള്ള പ്രവേശനം എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് ജൂലൈ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമില്‍ കണ്‍വെന്‍ഷണല്‍ രീതിയിലാണ് അപേക്ഷിക്കേണ്ടത്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •