Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്...

അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും ശാസ്ത്രവിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്മെന്റ് ആന്റ്
അസസ്മെന്റ് എന്ന വിഷയത്തില്‍ രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സ് 27-ന് ആരംഭിക്കും. താല്‍പര്യമുള്ള അദ്ധ്യാപകര്‍ 18-ന് മുമ്പായി അപേക്ഷിക്കണം. നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.mhrdtlc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359.

sameeksha-malabarinews

എം.എ. ഫിലോസഫി എസ്.സി./എസ്.ടി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി പഠന വിഭാഗത്തില്‍ എം.എ. ഫിലോസഫിക്ക് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് പകല്‍ 1 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാവണം.

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2015 മുതല്‍ 2018 വരേയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് ഒന്നു മുതല്‍ 5 സെമസ്റ്റര്‍ വരേയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി ആറാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 18-ന് മുമ്പായി അപേക്ഷിക്കണം. അഡ്മിഷന്‍ സംബന്ധിച്ച രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407357, 2407494

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 സിലബസ്സ്, രണ്ടാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 21-ന് ആരംഭിക്കും.

2019 പ്രവേശനം അഫ്സല്‍ ഉലമ പ്രിലിമിനറി റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷ മെയ് 2020 ഫെബ്രുവരി 17-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!