Section

malabari-logo-mobile

ബുള്ളറ്റിലും ലിഫ്റ്റ് ചോദിച്ചും 10 രാജ്യങ്ങള്‍ ചുറ്റി കറങ്ങാന്‍ ദില്‍ഷാദ് യാത്ര തുടങ്ങി

HIGHLIGHTS : ചേലേമ്പ്ര: പത്തോളം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങാനിറങ്ങിയ ചേലേമ്പ്ര സ്വദേശി ദില്‍ഷാദിന് നാട് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യാത്ര ഒരു ഹോബിയായി കൊണ്ടുനടക്...

ചേലേമ്പ്ര: പത്തോളം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങാനിറങ്ങിയ ചേലേമ്പ്ര സ്വദേശി ദില്‍ഷാദിന് നാട് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യാത്ര ഒരു ഹോബിയായി കൊണ്ടുനടക്കുന്ന ദില്‍ഷാദിന്റെ ഇത്തവണത്തെ യാത്ര അയല്‍രാജ്യങ്ങളിലേക്കാണ് . 2019 ല്‍ ദില്‍ഷാദുള്‍പ്പെടെ മൂവര്‍സംഘം ഇന്ത്യയിലെ 20 സംസ്ഥാനങ്ങള്‍ 45 ദിവസം കൊണ്ട് ബൈക്കില്‍ ചുറ്റിക്കറങ്ങിയിരുന്നു. ഇത്തവണത്തെ യാത്ര തനിച്ചാണ്.

ഇന്ത്യയില്‍ നിന്നും തുടങ്ങി സിങ്കപ്പൂര്‍ വരെ ആയിരിക്കും പര്യടനം. നാല് മാസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മാര്‍, ലാവോസ്, തായ്‌ലന്‍ഡ്, വിയറ്റ്നാം, കംബോഡിയ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ 10 രാജ്യങ്ങളില്‍ സഞ്ചരിക്കും. ബുള്ളറ്റിലായിരിക്കും ഇന്ത്യയും നേപ്പാളും ഭൂട്ടാനും ചുറ്റിക്കറങ്ങുന്നത്. ബാക്കി ഏഴ് രാജ്യങ്ങള്‍ ഹിച്ഹൈകിങ് ആണ്. നടന്നും ലിഫ്റ്റ് ചോദിച്ചും ഈ രാജ്യങ്ങള്‍ സഞ്ചരിക്കാനാണ് തീരുമാനം. എല്ലാ അന്താരാഷ്ട്ര ബോര്‍ഡറുകളും കര മാര്‍ഗം നടന്ന് കയറും. വഴിയോരങ്ങളിലും, പെട്രോള്‍ പമ്പിലും ടെന്റടിച്ചുള്ള അന്തിയുറക്കം. യാത്രാ ചിലവുകള്‍ക്കായി സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്. വരുമാനം കണ്ടെത്താന്‍ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിലും ദില്‍ഷാദ് സജീവമാണ്.

sameeksha-malabarinews

കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ വെച്ച് നടന്ന യാത്രയയപ്പ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അസീസ് പാറയില്‍, അനിത,ചേലേമ്പ്ര പാറയില്‍ പാസ്‌കോ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ് പ്രതിനികള്‍ ,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ചേലേമ്പ്ര പഞ്ചായത്തിലെ കാക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദില്‍ഷാദ് . ദില്‍ഷാദിന്റെ ഇത്തരം യാത്രക്ക് നാട്ടുകാര്‍ക്കൊപ്പം കുടുംബത്തിന്റെയും ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടേയും പൂര്‍ണ പിന്തുണയാണുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!