Section

malabari-logo-mobile

വിമാനയാത്രികന്റെ മൊബൈലും വാച്ചും കാണാതായി

HIGHLIGHTS : കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ഒരു ലക്ഷം ഒരു ലക്ഷം രൂപയുടെ ഐഫോണും വാച്ചും നഷ്ടപ്പെട്ടതായി പരാതി. അരീക്ക...

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ഒരു ലക്ഷം ഒരു ലക്ഷം രൂപയുടെ ഐഫോണും വാച്ചും നഷ്ടപ്പെട്ടതായി പരാതി. അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശി മുഹമ്മദ് നസീറിന്റെ മൊബൈലാണ് കാണാതായത്.

റിയാദില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണെത്തിയത്. പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോള്‍ തുറന്ന നിലയിലായിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. ബാഗിന് തൊട്ടുപിന്നാലെ കണ്‍വെയര്‍ ബെല്‍റ്റ് വഴി ഐ ഫോണിന്റെ ബോക്‌സും എത്തി. അതും പൊട്ടിച്ച നിലയിലായിരുന്നു.

sameeksha-malabarinews

ബോക്‌സിലെ മറ്റ് സാമഗ്രികളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ടെര്‍മിനല്‍ മാനേജര്‍ക്കും കരിപ്പൂര്‍ പോലീസിനും നല്‍കിയ പരാതിയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!