ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറിയുമായി ഹിന്ദുമഹാസഭ

 hindu maha sabha ഗ്വാളിയാര്‍:  ഗാന്ധിജിയെ വെടിവെച്ച്‌ കൊന്ന നാഥൂറാം വിനയാക്‌ ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി തുറന്ന്‌ ഹിന്ദുമഹാസഭ .

മധ്യപ്രദേശിലെ ഗ്വാളിയാര്‍ ദാലത്ത്‌ ഗഞ്ചിലെ ഹിന്ദുമഹാസഭയുടെ കെട്ടിടത്തിലാണ്‌ ലൈബ്രറിയും പഠനശാലയും ആരംഭിച്ചിരിക്കുന്നത്‌.

ഇന്ത്യവിഭജനത്തെ കുറിച്ച്‌ പഠിക്കാനും, യാഥാര്‍ഥ ദേശസ്‌നേഹിയെ ലോകത്തിന്‌ മുന്നില്‍ അവതരിപ്പിക്കാനുമാണ്‌ ലൈബ്രറിയെന്ന്‌ ഹിന്ദുമഹസഭ ബൈസ്‌ പ്രസിഡന്റ്‌ ജയ്വീര്‍ ഭരത്വരാജ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന പുസ്‌തകങ്ങള്‍ ഗോഡ്‌സെയുടെ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയും ലൈബ്രറിയിലുണ്ട്‌.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •