വിജയ്‌ ചിത്രം മാസ്റ്ററിലെ രംഗങ്ങള്‍ റിലീസിന്‌ മുമ്പെ ഓണ്‍ലൈനില്‍

വിജയ്‌ നായകനായ തിയ്യേറ്ററിലെത്തുന്ന മാസ്‌റ്റര്‍ എന്ന സിനിമയിലെ രംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ജനുവരി 13 ന്‌ റിലീസാകേണ്ട ചിത്രത്തിലെ രംഗങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌.

മാസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ്‌ കനകരാജ്‌ തന്നെയാണ്‌ ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.
മാസ്‌റ്റര്‍ സിനിമ നിങ്ങളിലേക്ക്‌ എത്തിക്കുന്നത്‌ ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണെന്നും തങ്ങള്‍ക്കുള്ളത്‌ അത്‌ തിയ്യേറ്ററുകളഇല്‍ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണെന്നും സിനിമ ഇറങ്ങുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •