രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി; ആദ്യ ലോഡ് പുണെയില്‍ നിന്ന് പുറപ്പെട്ടു

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിന് തുടക്കമായി. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ട് പോകുന്നത്.പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പുണെ വിമാനത്താവളത്തില്‍ നിന്ന് കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, വിതരണ ഹബുകളിലേക്ക് വിമാനമാര്‍ഗം എത്തിക്കാനാണ് പദ്ധതി.അവിടെ നിന്നും സംസ്ഥാനങ്ങളിലേക്ക്.ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്.

വാക്സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും.ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന 3 കോടി പേര്‍ക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ സൌജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.കേരളത്തിന് ആദ്യ ബാച്ചില്‍ 435500 ഡോസ് വാക്സിന്‍ ലഭിക്കും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •