പരപ്പനങ്ങാടിയില്‍ കാറും ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം

ഫോട്ടോ;ആസാദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: കാറും ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ എന്‍.സി.സി റോഡ് ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റതായാണ് വിവരം.

ഇന്ന് പകല്‍ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പുംകൂട്ടിയിടിക്കുകയും ഈ സമയം ഇതുവഴി വന്ന ബൈക്കിനെ കാര്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിവരം.malabarinews ഇടിയെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ ബൈക്കില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി തെറിച്ചുവീഴുകയായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലെയും ജീപ്പിലെയും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം.

അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top