തലശ്ശേരി:കല്‍ത്തൂണ്‍ ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാല്‍ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസില്‍ കെ.പി. ശ്രീനികേതാണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആറ്മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനികേത്.
പാലയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ മഹേഷിന്റെയും വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപിക സുനിലയുടെയും മകനാണ്. അച്ഛന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും അമ്മ വോട്ടുചെയ്യാനും പോയപ്പോള്‍ മക്കളെ തറവാട്ട് വീട്ടിലാക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അപകടം സംഭവിച്ചത്. കല്‍തൂണ്‍പിടിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വലിയ മാടാവ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സോഹദരി;ലക്ഷ്മി നന്ദ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




