Section

malabari-logo-mobile

ദേശാടന പക്ഷികളെ ക്രൂരമായി പിടികൂടി ചുട്ടു തിന്നുന്ന മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍

HIGHLIGHTS : Three persons arrested in Kozhikode for brutally catching and burning migratory birds

കോഴിക്കോട്:ദേശാടന പക്ഷികളുള്‍പ്പെടെയുള്ള പക്ഷികളെ ക്രൂരമായി പിടികൂടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേര്‍ കോഴിക്കോട് പോലീസ് പിടിയിലായി. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠന്‍ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പക്ഷികളുടെ കണ്ണില്‍ കമ്പി കുത്തിക്കേറ്റി അതിക്രൂരമായിട്ടാണ് ഇവര്‍ വേട്ടയാടല്‍ നടത്തിവന്നിരുന്നത്.

സംഘം ആക്രി കച്ചവടത്തിനായാണ് ഇവിടെ എത്തിയത്. ഇവരുടെ ക്രൂരമായ പ്രവൃത്തി കണ്ട നാട്ടുകാരാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി. പ്രാവ്, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളെയാണ് ഇവര്‍ കൂടുതലായി പിടികൂടിയിരുന്നത്.

sameeksha-malabarinews

പക്ഷകളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ കുട്ടിക്കയറ്റിയ ശേഷം കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ഇവരുടെ രീതി. പിടികൂടുന്ന പക്ഷികളെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവര്‍ ചെയ്തിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!