കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഇലക്ട്രിസിറ്റി വര്‍ക്കര്‍ താല്‍ക്കാലിക നിയമനം

കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 20-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക www.cuiet.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക .

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 പരീക്ഷയുടേയും, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിലോസഫി നവംബര്‍ 2019 പരീക്ഷയുടേയും, സി.സി.എസ്.എസ്. 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2008 സ്‌കീം 3, 5 വര്‍ഷ എല്‍.എല്‍.ബി. ജനുവരി 2020 ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും 2015 പ്രവേശനം ആറാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടു കൂടി 23 വരേയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 28-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2014 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2009 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17-ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. 2019 സിലബസ് 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യു. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ഫെബ്രുവരി 8-ന് ആരംഭിക്കും.

 

 

Share news
error: Content is protected !!
Scroll to Top