മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനറല്‍ മെഡിസിന്‍ (സീനിയര്‍ റസിഡന്റ്), ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്), പള്‍മണറി മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്), സൈക്യാട്രി (ജൂനിയര്‍ റസിഡന്റ്), ജനറല്‍ സര്‍ജറി (സീനിയര്‍ റസിഡന്റ്), ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡന്റ്) തുടങ്ങിയ തസ്തികകളിലാണ് നിയമനം.

ജനറല്‍ മെഡിസിന്‍ (സീനിയര്‍ റസിഡന്റ്) വിഭാഗത്തിന് എം.ബി.ബി.എസ് ആന്‍ഡ് എം.ഡിയും ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്) എം.ബി.ബി.എസ് യോഗ്യതയും പള്‍മണറി മെഡിസിന്‍, സൈക്യാട്രി, അനസ്തേഷ്യ തസ്തികകള്‍ക്ക് എം.ബി.ബി.എസ് ആന്‍ഡ് ഡിപ്ലോമ, എം.ബി.ബി.എസ് ആന്‍ഡ് എം.ഡിയും ജനറല്‍ സര്‍ജറിയ്ക്ക് (സീനിയര്‍ റസിഡന്റ്) എം.ബി.ബി.എസ് ആന്‍ഡ് എം.എസ് ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡന്റ്) എം.ബി.ബി.എസുമാണ് യോഗ്യത.

എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് പ്രതിമാസം 52,000 രൂപ വേതനവും അധിക യോഗ്യതയുള്ളവര്‍ക്ക് 70, 000 രൂപ വേതനവും ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 19ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.

 

Share news
error: Content is protected !!
Scroll to Top