വയറിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കണ്ണമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. തീണ്ടേക്കാട് ഉള്ളാട്ട് പറമ്പില്‍ ഹൈദ്രുവിന്റെ മകന്‍ മുഹമ്മദ് ബഷീര്‍ (26) ആണ് മരിച്ചത്.

ഇന്ന് രാവിലെ വി കെ പടിയിലെ കെട്ടിടത്തില്‍ വെച്ചാണ് അപകടം നടന്നത്.

മുകള്‍ നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍. മാതാവ് : ഖദീജ. ഭാര്യ: ഷംന. മകന്‍ : എമിന്‍ ഇമദ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •