
കോഴിക്കോട്: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് ഫറോക്ക് സ്വദേശിയായ സൈനികന്‍ മരിച്ചു. ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍പറമ്പില്‍ അതിപറമ്പത്ത് ജയരാജന്റെ മകന്‍ പി.ആദര്‍ശ്(27)ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടില്‍ എത്തിക്കും.
കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ കണ്ണൂരില്‍ എത്തിക്കുമെന്നാണു കരസേനയില്‍ നിന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
6 മാസം മുന്‍പ് വിവാഹിതനായ ആദര്‍ശ് 3 മാസം മുന്‍പാണ് ഹിമാചല്‍പ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങള്‍: അക്ഷയ്, അനന്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



