ഊട്ടി പുഷ്പ മേളക്ക് തുടക്കം

ഗൂഡല്ലൂര്‍: 126ാമത് ഊട്ടി പുഷ്പമഹോത്സവത്തിന് സസ്യോദ്യാനത്തില്‍ തുടക്കമായി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വസന്തകാല ഉത്സവം 20ന് സമാപിക്കും. ഒരു ലക്ഷം കാര്‍ണീഷ്യം പൂക്കള്‍ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പര്‍വത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുക. കൂടാതെ രണ്ട് ലക്ഷം കാര്‍ണീഷ്യം പൂക്കള്‍ കൊണ്ട് ഒരുക്കിയ ആന, പക്ഷികള്‍, മത്സ്യങ്ങള്‍, വരയാടുകള്‍, കാട്ടുപോത്ത് തുടങ്ങിയവയുടെ മാതൃകകളും മനംകവരുന്ന കാഴ്ചകളാണ്.

ബെംഗളൂരു, ഹൊസൂര്‍ ഭാഗങ്ങളില്‍ നിന്നാണ് അലങ്കാരത്തിനുള്ള കാര്‍ണീഷ്യം പൂക്കളുകള്‍ എത്തിച്ചിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപ്പുല്‍മൈതാനമാണ് മറ്റൊരു പ്രത്യേകത. പത്ത് ലക്ഷം പൂച്ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

19ാമത് പനിനീര്‍ പൂമേളയും ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ ആരംഭിച്ചിട്ടുണ്ട്. ഒന്‍പത് ദിവസമാണ് ഈ മേള നടക്കുക. തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top