ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാമത്; പാരിസിലേക്ക് പ്രതീക്ഷ, ഒന്നാംസ്ഥാനം നഷ്ടമായത് 2 സെന്റീമീറ്ററിന്

ദോഹ: പാരിസ് ഒളിംപിക്‌സിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഇന്ത്യന്‍ പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ദോഹയിലെ വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്. സീസണില്‍ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റര്‍ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലേയ ആണ് നീരജിനെ പിന്നിലാക്കി ഈയിനത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്തത്.

ഏറെ കാലത്തെ ഇടവേളയ്‌ക്കൊടുവിലാണ് നീരജ് ചോപ്ര മത്സരിക്കാനിറങ്ങിയത്. നീരജിനൊപ്പം ഇന്ത്യയുടെ കിഷോര്‍ ജനെയും ദോഹ ഡയമണ്ട് ലീഗിലെ പുരുഷ ജാവലിനില്‍ മത്സരിച്ചെങ്കിലും നിരാശനായി മടങ്ങി. 76.31 മീറ്റര്‍ ആണ് കിഷോറിന് കണ്ടെത്താനായ മികച്ച ദൂരം. ഒഡീഷയില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പിലും നീരജ് ചോപ്ര പങ്കെടുക്കും. ജൂലൈയില്‍ നടക്കുന്ന പാരിസ് ഒളിംപിക്‌സിലും തന്റെ സ്വര്‍ണ നേട്ടം ആവര്‍ത്തിക്കുമെന്ന് തിരിച്ചുവരവ് അറിയിച്ചുള്ള കുറിപ്പില്‍ നീരജ് പറഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top