സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി ചര്‍ച്ച നടത്തില്ലെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍. വിദഗ്ധ സമിതിയെ അംഗീകരിക്കില്ല. സമിതിയിലെ അംഗങ്ങളെല്ലാം സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്നവരാണ്.കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാനുള്ള സമിതിക്ക് പിന്നില്‍ കേന്ദ്രമാണെന്നും കര്‍ഷകര്‍ ആരോപിച്ചു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അറിയിച്ചു.എന്നാല്‍ പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.

കര്‍ഷക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •