അന്തര്‍ദേശീയം

ഹോളിവുഡ് നടി ലോറന്‍ ബേക്കാള്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ നടി ലോറന്‍ ബേക്കാള്‍ (89) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസിതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് കാലം ഹോളിവുഡില്‍ നിറ സാന്നിദ്ധയമായിരുന്ന നടിയായിരുന്നു ലോറന്‍ ബേക്കാള്‍.

സെല്‍ഫിക്കിടെ ദമ്പതികള്‍ മകള്‍ക്ക് മുന്നില്‍ വെച്ച് കടലിടുക്കില്‍ വീണ് മരിച്ചു

ലിസ്ബണ്‍ : മൊബൈല്‍ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ കടലിടുക്കില്‍ വീണ് ദമ്പതികള്‍ മരിച്ചു. പടിഞ്ഞാറന്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലെ കാബോഡിറോക്ക എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ മലഞ്ചെരുവില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയിലാണ് ദമ്പതികള്‍ കടലിടുക്കിലേക്ക് വീണ് അതി ദാരുണമായി മരണപ്പെട്ടത്.

ഹോളിവുഡ്താരം റോബിന്‍ വില്ല്യംസ് മരിച്ച നിലയില്‍

കാലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതാവുമായ റോബിന്‍വില്ല്യംസ് (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

ഇസ്രായിലും പലസ്തീനിനുമിടയില്‍ 72 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ഗാസ: ഇസ്രായിലിനും, പലസ്തീനിനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടി. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രായേലും, ഹമാസും വെടിനിര്‍ത്തലിന് തയ്യാറായത്. പ്രദേശിക സമയം രാത്രി 9 മണി മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക.

മതം മാറിയില്ലെങ്ങില്‍ കൊന്നൊടുക്കമെന്ന് തീവ്രവാദികള്‍;മരണം മുന്നില്‍ കണ്ട് യസീദികള്‍

ഇര്‍ബില്‍: ഇറാഖിലെ ന്യൂനപക്ഷമതവിഭാഗത്തില്‍ പെട്ട യസീദികളുടെ ജീവന്‍ ഭീഷണിയില്‍ ഇര്‍ബിലിനടുത്തള്ള കോഷ് ഗ്രാമത്തിലെ യസീദികള്‍ക്കുനേരെയാണ് ഐസീല്‍ തീവ്രവാദികളാണ് മതം മാറിയില്ലെങ്ങില്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത് 2500ഓളം യസീദികള്‍

സുന്നി ഭീകരര്‍ തടവിലാക്കിയ യസീദി മതക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൊസൂള്‍ : ഐസില്‍ ഭീകരര്‍ തടവിലാക്കിയ ഇറാഖിലെ മത ന്യൂനപക്ഷമായ യസീദി വിഭാഗക്കാരെ വരിക്ക് നിര്‍ത്തി വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്.

എബോള;അന്താരാഷ്ട്ര ആരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ദില്ലി:പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന ഇനിയും പ്രതിരോധ മരുന്ന് കണ്ടെത്താനാകാത്ത എബോളയെ നേരിടാന്‍ ലോക ആരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ)ആഗോള ആരോഗ്യ അടിയന്തിരാവസ്ഥക്ക് ഒരുങ്ങുന്നു. ഈ രോഗം പടരുന്നത് തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിനായും ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍

ഇറാഖില്‍ വ്യോമാക്രമണം നടത്താന്‍ ഒബാമയുടെ അനുമതി

ഇറാഖില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുമതി നല്‍കി. ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ വ്യോമാക്രമണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

സൗദി പൗരന്‍മാര്‍ക്ക് പാകിസ്ഥാനടക്കം നാലു രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കാന്‍ വിലക്ക്

സൗദിയില്‍ പൗരന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ പുതിയ വിലക്കുകള്‍ നിലവില്‍ വന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചാന്ദ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം.

ഇറാഖില്‍ വിമതരും സൈന്യവും തമ്മിലേറ്റുമുട്ടി; സദ്ദാംഹുസൈന്റെ ഖബറിടം തകര്‍ത്തു

ബാഗ്ദാദ് : ഇറാഖില്‍ വിമതരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാംഹുസൈന്റെ ഖബറിടം തകര്‍ത്തതായി റിപ്പോര്‍ട്ട്. സുന്നി വിമതരുമായി ബന്ധപ്പെട്ട വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

error: Content is protected !!
Scroll to Top