ഹോളിവുഡ്താരം റോബിന്‍ വില്ല്യംസ് മരിച്ച നിലയില്‍

robin-williamsകാലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതാവുമായ റോബിന്‍വില്ല്യംസ് (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ റോബിന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കഴിഞ്ഞിരുന്നുവെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

ഗുഡ്‌മോര്‍ണിംഗ് വിയറ്റ്‌നാം, ഡെഡ് പോയറ്റ് സൊസൈറ്റി, ഗുഡ് വില്‍ ഹണ്ടിംഗ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്.

Share news
error: Content is protected !!
Scroll to Top