ലിസ്ബണ്‍ : മൊബൈല്‍ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ കടലിടുക്കില്‍ വീണ് ദമ്പതികള്‍ മരിച്ചു. പടിഞ്ഞാറന്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലെ കാബോഡിറോക്ക എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ മലഞ്ചെരുവില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയിലാണ് ദമ്പതികള്‍ കടലിടുക്കിലേക്ക് വീണ് അതി ദാരുണമായി മരണപ്പെട്ടത്.
ഈ സ്ഥലം അപകട മേഖല ആയതിനാല്‍ തന്നെ സഞ്ചാരികള്‍ കടക്കാതിരിക്കാനായി അധികൃതര്‍ ഇവിടെ വേലിക്കെട്ടിയിരുന്നു. ഈ ഭാഗത്ത് കയറി പോളണ്ടുകാരായ ദമ്പതികള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് അഭിമുഖമായാണ് കിഴുക്കാം തൂക്കായി ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്.
ആറും, അഞ്ചും വയസുള്ള മക്കളുമൊന്നിച്ച് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. അതേസമയം ഇരുവരുടെയും മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.




