രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് നീക്കം നടക്കുന്നതായി സോണിയാഗാന്ധി

soniagandhiതിരു : കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി കേരളത്തിലെത്തി കെപിസിസി സമ്പൂര്‍ണ്ണ നേതൃയോഗത്തില്‍ പങ്കെടുത്ത സോണിയഗാന്ധി മോദി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷത്തിന് നീക്കം നടക്കുന്നതായും സോണിയാഗാന്ധി ആരോപിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കരുതിക്കൂട്ടി സംഘര്‍ഷം ഉണ്ടാക്കുന്നതാണോ എന്ന് സംശയിക്കുന്നതായും സോണിയാഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും നീക്കം നടത്തുന്നത്.

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം രാജ്യത്താകെ മാതൃകയാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നും, കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു.

കുടുംബശ്രീയുടെ പതിനാറാമത് വാര്‍ഷിക സമ്മേളനത്തിലും സോണിയാഗാന്ധി പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top