Section

malabari-logo-mobile

മതം മാറിയില്ലെങ്ങില്‍ കൊന്നൊടുക്കമെന്ന് തീവ്രവാദികള്‍;മരണം മുന്നില്‍ കണ്ട് യസീദികള്‍

HIGHLIGHTS : ഇര്‍ബില്‍: ഇറാഖിലെ ന്യൂനപക്ഷമതവിഭാഗത്തില്‍ പെട്ട യസീദികളുടെ ജീവന്‍ ഭീഷണിയില്‍ ഇര്‍ബിലിനടുത്തള്ള കോഷ് ഗ്രാമത്തിലെ യസീദികള്‍ക്കുനേരെയാണ് ഐസീല്‍ തീവ്ര...

Paul Hennessy00006.jpgഇര്‍ബില്‍: ഇറാഖിലെ ന്യൂനപക്ഷമതവിഭാഗത്തില്‍ പെട്ട യസീദികളുടെ ജീവന്‍ ഭീഷണിയില്‍ ഇര്‍ബിലിനടുത്തള്ള കോഷ് ഗ്രാമത്തിലെ യസീദികള്‍ക്കുനേരെയാണ് ഐസീല്‍ തീവ്രവാദികളാണ് മതം മാറിയില്ലെങ്ങില്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത് 2500ഓളം യസീദികള്‍ താമസിക്കുന്ന ഗ്രാമാമാണിത്. പ്രായമായവരെയും കുഞ്ഞുങ്ങളുമുള്ള തങ്ങളുടെ കുടുംബമില്ലെങ്ങില്‍ തങ്ങള്‍ ഇവിടം വിട്ട് ഓടിരക്ഷപ്പെടാനെങ്ങിലും ശ്രമിക്കുമായിരുന്നെന്ന് യസീദിയുവാക്കള്‍ വിലപിക്കുകയാണ്. ഞായറാഴ്ച വരെയാണ് തീവ്രവാദികള്‍ സമയം നല്‍കിയിരിക്കുന്നത്.

1407624648631_Image_galleryImage_Twitter_picture_posted_6t (1)ഇതിനിടെ തുര്‍ക്കി അതിര്‍ത്തിയിലെ സിന്‍ജാര്‍ പട്ടണം ഐസീല്‍ ആക്രമിച്ചതോടെ സര്‍വ്വതും നഷ്ടപ്പെട്ട് സിന്‍ജാര്‍ പര്‍വ്വതനിരയില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിന് യസീദി അഭയാര്‍ത്ഥികളുടെ സ്ഥിതിയും കടുത്ത ദുരിതത്തിലാണ്. മലമടക്കുകളില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരണം മുന്നില്‍ കാണുകയാണിവര്‍ കുട്ടികളും വൃദ്ധരുമടങ്ങിയ ഇവരെ രണ്ടു ദിവസത്തിനകം രക്ഷിച്ചില്ലെങ്ങില്‍ കൂട്ടമരണം സംഭവിക്കുമെന്ന് ഇറാഖി പാര്‍ലിമെന്റ് അംഗവും യസീദിയുമായ വിയ്യാല്‍ ദലീല്‍ മുന്നറിയിപ്പു നല്‍കി.

sameeksha-malabarinews

ഐസില്‍ തീവ്രവാദികളോട് തോറ്റ കുര്‍ദ്ദിഷ് സൈനികര്‍ ഉപേക്ഷിച്ച പോയ അത്യാധുനിക അമേരിക്കന്‍ ആയുധങ്ങളുമായാണ് സുന്നിതീവ്രവാദികള്‍ സിന്‍ജാറിന്റെ താഴ്‌വര വളഞ്ഞിരിക്കുന്നത്.
പുരാതനമായ ആചാരങ്ങളും വിശ്വാസങ്ങളുമായി ഒതുങ്ങികൂടുന്നവരാണ് യസീദികള്‍. ഇവര്‍ മറ്റുള്ള വിഭാഗങ്ങളുമായി അധികം അടുത്തിടപഴകാറില്ല. കുര്‍ദ്ദിഷ് ഭാഷ സംസാരിക്കുന്നവരാണ് യസീദികള്‍. ലോകത്താകെ 50000ത്തില്‍പരം യസീദികള്‍ മാത്രമാണുള്ളത്. പുരാതനവും അസാധാരണവുമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി കഴിയുന്ന ഇവരെ സുന്നി തീവ്രവാദികള്‍ പിശാചിന്റെ ആരാധകര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!