
കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. എറണാകുളം കടവന്ത്ര ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യ ക്ലാപ്പടിച്ചു. ചിത്രം ഇമോഷനല്‍ ക്രൈം ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി നായര്‍, അനുനാഥ്, ലയം മാമ്മന്‍, ഐശ്വര്യ, അമിത് ഈപ്പന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ദി ഗ്രീന്‍ റൂം എന്നീ ബാനറുകളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, രഞ്ജിത്ത് നായര്‍, സിബി ചാവറ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വ്വഹിക്കുന്നു. ഷാഹി കബീര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു.
സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്,
ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് മേനോന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, സ്റ്റില്‍സ് നിദാദ് കെ എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍ റെനിത് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




