ഇസ്രായിലും പലസ്തീനിനുമിടയില്‍ 72 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

mozaheb20130114181624117ഗാസ: ഇസ്രായിലിനും, പലസ്തീനിനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടി. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രായേലും, ഹമാസും വെടിനിര്‍ത്തലിന് തയ്യാറായത്. പ്രദേശിക സമയം രാത്രി 9 മണി മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക.

നേരത്തെ ഹമാസ് വെടിനിര്‍ത്തലിന് സന്നദ്ധമായിരുന്നുവെങ്കിലും ഇസ്രായേല്‍ വിസമ്മതിച്ചിരുന്നു. ആക്രമണ സമയത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമ്ര്രന്തി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ കൈറോയില്‍ എത്തിയില്ലെങ്കില്‍ തങ്ങള്‍ തിരിച്ച് പോകുമെന്ന് പലസ്തീന്‍ പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇസ്രായേല്‍ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു.
ആക്രമണം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉന്നതരുടെ നേതൃത്വത്തില്‍ കൈറോയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

നിലവില്‍ വെടിനിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതാണ് ഗസയിലെ അനുഭവം. അതുകൊണ്ട് തന്നെ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലും ഗസക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്.

Share news
error: Content is protected !!
Scroll to Top