ദില്ലി: പണപ്പെരുപ്പം, സാമ്പത്തിക വ്യവസ്ഥ എന്നിവ കണക്കിലെടുത്ത് പലിശനിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് അനുകൂലമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ട് വായ്പാ നിരക്കുകളാണ് പ്രഖ്യാപിച്ചത്. ഇതില്‍ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ആര്‍ ബി ഐ ബോര്‍ഡ് യോഗത്തിലാണ് നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ചുളള സൂചനകള്‍ ജയ്റ്റ്‌ലി നല്‍കിയത്.
അതേസമയം ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഉചിതമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജന്‍ പറഞ്ഞത്.




