തിരൂര്‍ : യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബിപി അങ്ങാടി കട്ടച്ചിറയിലെ അഴുക്കുചാലിലാണ് കണ്ടെത്തിയത്. ബൈക്കില്‍ നിന്നും തെറിച്ചു വീണ് ഉണ്ടായ അപകടത്തിലാണ് യുവതി മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട ബൈക്കോടിച്ചിരുന്ന തിരൂര്‍ സ്വദേശിയായ അന്‍വര്‍ (32) നെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അന്‍വറിന് യുവതിയെ അറിയില്ലെന്നാണ് വിവരം.
തിരൂര്‍ പഞ്ചമിയില്‍ നിന്നും കട്ടച്ചിറയിലേക്കാണെന്ന് പറഞ്ഞാണ് യുവതി ബൈക്കില്‍ കയറിയതെന്നാണ് അന്‍വര്‍ പറയുന്നത്.
യുവതിയെ കുറിച്ച് പോലീസ് അനേ്വഷിച്ച് വരികയാണ്. തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




