എബോള;അന്താരാഷ്ട്ര ആരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ebola-spread-illustration-custom-700-data (1)ദില്ലി:പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന ഇനിയും പ്രതിരോധ മരുന്ന് കണ്ടെത്താനാകാത്ത എബോളയെ നേരിടാന്‍ ലോക ആരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ)ആഗോള ആരോഗ്യ അടിയന്തിരാവസ്ഥക്ക് ഒരുങ്ങുന്നു. ഈ രോഗം പടരുന്നത് തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിനായും ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ ഒന്നു ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് ഡബ്ല്യൂ എച്ച് ഒ ചീഫ് മാര്‍ഗരറ്റ് ചാന്‍ നിര്‍ദ്ദേശിച്ചു.

എബോളോ അസുഖം കഴിഞ്ഞ ഫെബ്രുവരി മുതലാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചത്. ഇതോടെ ആയിരത്തോളം ആളുകള്‍ അതിദാരുണമായി മരണപ്പെടുകയും ചെയ്തു. ലൈബീരിയ, കെനിയ, സിയാറ എന്നീ രാജ്യങ്ങളിലാണ് ഈ രോഗങ്ങള്‍ ഇപ്പോള്‍ പടരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപനം വന്നതിന് പിന്നാലെ അമേരിക്ക ലൈബീരിയയിലെ യു എസ് എംബസി ജീവനക്കാരെ തിരിച്ചു വിളിച്ചു. ടൂറിസ്റ്റുകള്‍ക്കും ഈ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിന് വിലക്കുണ്ട്.

map-of-west-africa-showing-areas-affected-by-ebola-outbreak-data (1)1976 ല്‍ കണ്ടെത്തിയ ഇപ്പോഴും ഇതിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താന്‍ കഴിയാത്ത ഈ രോഗം ആയിരക്കണക്കിന് ആളുകളെ കൊന്ന് കഴിഞ്ഞു. ശരീരത്തില്‍ വ്രണങ്ങളും, മുറിവുകളും വന്നും, കണ്ണുകളില്‍ നിന്ന് രക്തം ഒഴുകിയും അതിദാരുണമായാണ് ഈ രോഗികള്‍ മരണത്തിന് കീഴ്‌പ്പെടുന്നത്. വിദ്യഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതൊരു സാമൂഹ്യ പ്രശ്‌നം കൂടിയായി മാറിക്കഴിഞ്ഞു. എബോള പിടിപ്പെട്ട് മരിച്ചയാളുകളുടെ ശവങ്ങള്‍പോലും സംസ്‌ക്കരിക്കാതെ തെരുവില്‍ കിടക്കുന്ന അവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരിലൂടെയാണ് ഈ രോഗം പടര്‍ന്നു പിടിക്കുന്നത്. രോഗം ബാധിച്ച ആളുകളുടെ രക്തം വഴിയോ മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫ്ഌയിഡുകള്‍ വഴിയോ ആണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. ഈ രോഗത്തിന്റെ വൈറസിന്റെ വാഹകരായ വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ മനുഷ്യനിലെത്തുന്നു. മറ്റൊരു വഴി വവ്വാലുകളില്‍ നിന്ന് രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെ മനുഷ്യ ശരീരത്തിലെത്തുന്നു.
വ്യാപകമായി വന്യമൃഗങ്ങളുടെ മാംമ്‌സ വില്‍പ്പന നടക്കുന്ന ഈ രാജ്യങ്ങളില്‍ ഇവ വഴിയും ഈ രോഗം മനുഷ്യനിലെത്തുന്നു. ആള്‍കുരങ്ങുകളേയും കുരങ്ങുകളേയും ഇവിടെ വ്യാപകമായി ഭക്ഷണത്തിനുപയോഗിക്കുന്നു. രോഗ ബാധിതരായ ഇത്തരം മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് ഇവരിലെ രക്തത്തില്‍ നിന്നോ മററു ശ്രവങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് ഈ വൈറസ് എത്തുന്നു. പാരമ്പര്യ രീതിയിലുള്ള ശവസംസ്‌ക്കാര ചടങ്ങുകളിലൂടെയും രോഗ ബാധിതതരില്‍ നിന്ന് ഈ രോഗം പടരാന്‍ ഇയടയാകുന്നു.

Share news
error: Content is protected !!
Scroll to Top