
മലപ്പുറം: യു എ ഇ യിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. തിരൂര്‍ വെങ്ങല്ലൂര്‍ കരിമ്പനക്കല്‍ കുഞ്ഞുമൊയ്തീന്റെ മകന്‍ കുഞ്ഞുട്ടി എന്ന നസീമുദ്ദീന്‍ (38), കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി മുഹമ്മദ് ഷെരീഫ്(30), അരിക്കോട് വലിയപീടിക്കല്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ വി പി അസ്ലം(25) എന്നിവരാണ് മരിച്ചത്.
വിമാനത്താവളത്തില്‍ നിന്നും അവധിക്കുശേഷം നാട്ടില്‍ നിന്നെത്തിയ സുഹൃത്ത് അസ്ലമിനെ കൂട്ടി മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അല്‍ ഐന്‍ ദുബായ് റോഡിലെ അല്‍സാദില്‍ വെച്ച് അപടത്തില്‍ പ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്കായിരുന്നു അപകടം നടന്നത്. മൃതദേഹങ്ങള്‍ അല്‍ ഐന്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉമ്മുഹബീബയാണ് ശരീഫിന്റെ ഭാര്യ. മക്കള്‍: അജ്മല്‍,ഫാത്തിമ. നസീമുദ്ദീന്റെ ഭാര്യ ബുഷ്‌റ. മൂന്ന് മക്കളുണ്ട്. അസ്ലം അവിവാഹിതനാണ്.




