ഇറാഖില്‍ വിമതരും സൈന്യവും തമ്മിലേറ്റുമുട്ടി; സദ്ദാംഹുസൈന്റെ ഖബറിടം തകര്‍ത്തു

husseingraveബാഗ്ദാദ് : ഇറാഖില്‍ വിമതരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാംഹുസൈന്റെ ഖബറിടം തകര്‍ത്തതായി റിപ്പോര്‍ട്ട്. സുന്നി വിമതരുമായി ബന്ധപ്പെട്ട വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

എന്നാല്‍ സദ്ദാം ഹുസൈന്റെ ഖബറിടത്തിന് ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് എപി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം സദ്ദാമിന്റെ ഛായാചിത്രം തകര്‍ക്കപ്പെടുകയും പുഷ്പങ്ങള്‍ക്ക് കേട് പറ്റുകയും ചെയ്തതായാണ് വിമത ഗ്രൂപ്പ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വീഡിയോക്ക് ഔദേ്യാഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.

സുന്നി വിമതര്‍ കീഴടക്കിയ ഔജ് തിരിച്ച് പിടിക്കാനായി സര്‍ക്കാര്‍ സൈന്യം നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് സദ്ദാം ഹുസൈന്റെ ഖബറിടം ആക്രമിക്കപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top