വള്ളിക്കുന്ന് : കടലുണ്ടി പുഴയില്‍ ബാലതിരുത്തിക്ക് സമീപം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് തോട്ടില്‍ മൃതദേഹം കണ്ടത്. എല്‍ പി സ്റ്റോപ്പിലെ ബേക്കറിക്കടയിലെ ജീവനക്കാരനായ പ്രകാശനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ചേലേമ്പ്ര കൊളക്കുത്ത് സ്വദേശിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടയില്‍ തോട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക വിവരം.
പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


