ചവറ കെ എം എം എല്ലില്‍ വാതകചോര്‍ച്ച; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

kmml-360x189കൊല്ലം : കൊല്ലം ചവറ കെ എം എം എല്ലില്‍ വാതകചോര്‍ച്ച. വാതകചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ ശങ്കരമംഗലം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 54 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 4 കുട്ടികളെ ഐ സി യൂ വില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചവറയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും, ഗവണ്‍മെന്റ് ആശുപത്രിയിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തുമണിയോടെ അസംപ്ലിക്ക് നിന്നപ്പോഴാണ്് കുട്ടികള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ക്ലോറിന്‍ വാതകമാണ് ചോര്‍ന്നത് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതായി കെഎംഎംഎല്‍ അറിയിച്ചു.

ഇതിനു മുമ്പും ഇവിടെ വാതക ചോര്‍ച്ച ഉണ്ടായതായും എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top