യുവതിയെ തട്ടികൊണ്ട് പോയി മതംമാറ്റി ബലാത്സംഗത്തിനിരയാക്കി; മീററ്റില്‍ സംഘര്‍ഷം

meerutമീററ്റ് : ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇരുപതുകാരിയെ ബലമായി തട്ടികൊണ്ട് പോയി മതം മാറ്റി ബലാത്സംഗത്തിനിരയാക്കി. മീററ്റിനടുത്ത് സവര്‍ണ്ണ ഗ്രാമത്തിലാണ് സംഭവം. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടി മീററ്റിലെ ഒരു മദ്രസ്സയിലെ ഹിന്ദി അധ്യാപികയായിരുന്നു. യുവതി കൃത്യമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച് ഇവരെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തലവനായ നവാബ് ഖാന്‍ പെണ്‍കുട്ടിക്ക് ജോലി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചിരുന്നു.

നവാബ്ഖാനും കൂട്ടരും ചേര്‍ന്ന് ജൂലൈ 30 നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്. അഞ്ച് ദിവസം പീഡനത്തിനിരയായ പെണ്‍കുട്ടി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

നവാബ്ഖാനെയും മതപരിവര്‍ത്തനത്തിന് കൂട്ട് നിന്ന സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top