സുന്നി ഭീകരര്‍ തടവിലാക്കിയ യസീദി മതക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Yazidi executions taken from Isis Twitter account https://twitteമൊസൂള്‍ : ഐസില്‍ ഭീകരര്‍ തടവിലാക്കിയ ഇറാഖിലെ മത ന്യൂനപക്ഷമായ യസീദി വിഭാഗക്കാരെ വരിക്ക് നിര്‍ത്തി വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഞ്ഞൂറിലധികം പേരെയാണ് തടവിലാക്കിയത്.

yaseedhi 1മരുഭൂമിയിലേക്ക് കൊണ്ട് പോയി കൈകള്‍ പിറകില്‍ കെട്ടി നിരയായി കുനിച്ചു നിര്‍ത്തി വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരണ സ്‌ക്വാഡ് എന്നറിയപ്പെടുന്ന ഐസിലിന്റെ പ്രതേ്യക വിഭാഗമാണ് വധശിക്ഷ നടപ്പിലാക്കിയത്. മരിച്ചവര്‍ കൗമാരക്കാരും ചെറുപ്പക്കാരുമാണ്. തലയറക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്ത് വിട്ടിട്ടുണ്ട്. ചില ദൃശ്യങ്ങളില്‍ തെരുവില്‍ കെട്ടിയിട്ട് ക്രൂരമായി yaseedhi 2മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതിന്റെയും, ഇത്തരത്തിലുള്ള ശിക്ഷാവിധികള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളുമുണ്ട്.

BudLzmTIMAAYKzY.jpg-large
മൊസൂള്‍ മേഖലയില്‍ ഐസില്‍ പിടിമുറുക്കിയതോടെ ഇവിടെ ഭൂരിപക്ഷമുള്ള ക്രിസ്ത്യാനികളും, യസീദി മത ന്യൂനപക്ഷത്തില്‍ പെട്ടവരും കൂട്ട പാലായനം ചെയ്യുകയാണ്. BudLzmTIMAAYKzY.jpg-large yaseedhi3സുന്നി ഭീകരരുടെ കയ്യിലകപ്പെട്ട യസീദി വിഭാഗക്കാര്‍ പ്രാകൃതവും, ക്രൂരവുമായ പകവീട്ടലിനാണ് ഇരയാകുന്നത്. പതിനായിരകണക്കിന് യസീദികള്‍ സിഞ്ചാര്‍ പര്‍വ്വതത്തിന് മുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇവരില്‍ കുട്ടികളും, സ്ത്രീകളും ഉണ്ട്. കുടിവെള്ളവും, ഭക്ഷണവും കിട്ടാതെ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

yaseedh 5

 

 

 

photo courtesy : mail online

Share news
error: Content is protected !!
Scroll to Top