Section

malabari-logo-mobile

പൊന്നാനിയില്‍ മന്ത്രവാദ ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു

HIGHLIGHTS : പൊന്നാനി : പൊന്നാനിയില്‍ അപസ്മാരത്തിന് മന്ത്രവാദ ചികില്‍സനടക്കുന്നതിനിടയില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. പൊന്നാനി കാഞ്ഞിരമുക്ക് നിസാറ...

Untitled-1 copyപൊന്നാനി : പൊന്നാനിയില്‍ അപസ്മാരത്തിന് മന്ത്രവാദ ചികില്‍സനടക്കുന്നതിനിടയില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാന (26) ആണ് മരണപ്പെട്ടത്. അപസ്മാര രോഗത്തിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തിയെങ്കിലും പൂര്‍ണ്ണമായി ഭേദമാകാത്തതിനെ തുടര്‍ന്ന് യുവതിയുടെ ഒരു അമ്മാവന്‍ ഇടപ്പെട്ട് മന്ത്രവാദ ചികില്‍ക്ക് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ഫര്‍സാന മരിച്ചത്. ഇന്ന് പെണ്‍കുട്ടിയുടെ മറ്റൊരമ്മാവനാണ് പോലീസില്‍ ഇതേ കുറിച്ച് പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ മന്ത്രവാദി കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹം പോസ്റ്റംമോര്‍ട്ടം ചെയ്ത ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. തിരൂര്‍ ആര്‍ ഡി ഒ യുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടക്കുക.

sameeksha-malabarinews

കൊണ്ടോട്ടിയിലെ രണ്ട് ഉസ്ദാതുകളാണ് ചികിത്സ നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മന്ത്രവാദത്തിന് മതത്തിന്റെയും ജാതിയുടെയും കവചം നല്‍കുന്ന സംരക്ഷണമാണ് കേരളത്തില്‍ ഇത്തരം മരണങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!