പരപ്പനങ്ങാടി നഗര മദ്ധ്യത്തില്‍ പരക്കെ മോഷണം

Untitled-1 copyപരപ്പനങ്ങാടി: വെള്ളിയാഴ്ച രാത്രിയില്‍ പരപ്പനങ്ങാടി താനൂര്‍ റോഡില്‍ നിരവധി കടകളില്‍ മോഷണ ശ്രമം. ഏഴോളം വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണശ്രമം ഉണ്ടായിരിക്കുന്നത്. രണ്ട് കടകളുടെ പൂട്ട് പൊളിച്ചു. അഞ്ചിടത്ത് മോഷണശ്രമം നടന്നു. മലായാബില്‍ഡിങ്ങിലെ സെന്ററല്‍ സ്റ്റോര്‍, മുരകന്‍ സ്റ്റോര്‍, താനൂര്‍ റോഡിലെ സീസണ്‍ ബേക്കറി ആന്റ് കൂള്‍ ബാര്‍,അല്‍ഖലീജ് ട്രാവല്‍സ്, വാകേരി രവീന്ദ്രന്‍ എന്നയാളുടെ പച്ചക്കറിക്കട തുടങ്ങിയ കടകളിലാണ് മോഷണശ്രമം നടന്നത്.

സംഭവത്തെ കുറിച്ച് പോലീസ് അനേ്വഷണം തുടങ്ങി. ഈ റോഡില്‍ രാത്രിയായാല്‍ പലപ്പോഴും തെരുവു വിളക്കുകള്‍ കത്താറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നൈറ്റ് പട്രോളിംഗ് കാര്യക്ഷമമെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും നഗരമദ്ധ്യത്തില്‍ തന്നെ ഇത്തരം ഒരു കവര്‍ച്ച നടന്നത് വ്യാപാരികളെ ആശകയിലാക്കിയിരിക്കുന്നു.

Share news
error: Content is protected !!
Scroll to Top