Section

malabari-logo-mobile

ഹോളിവുഡ് നടി ലോറന്‍ ബേക്കാള്‍ അന്തരിച്ചു

HIGHLIGHTS : ന്യൂയോര്‍ക്ക് : അമേരിക്കന്‍ നടി ലോറന്‍ ബേക്കാള്‍ (89) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസിതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏഴ് പത...

lori-bakal_46707ന്യൂയോര്‍ക്ക് : അമേരിക്കന്‍ നടി ലോറന്‍ ബേക്കാള്‍ (89) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസിതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് കാലം ഹോളിവുഡില്‍ നിറ സാന്നിദ്ധയമായിരുന്ന നടിയായിരുന്നു ലോറന്‍ ബേക്കാള്‍. ദ മിറര്‍ ഹാസ് ടു ഫെയ്‌സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു. 2009 ല്‍ ഓണററി ഓസ്‌കാര്‍ നല്‍കി സിനിമാ ലോകം ഇവരെ ആദരിച്ചിരുന്നു.

1924 ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ ജനിച്ച ലോറന്‍ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1944 ല്‍ ടു ഹാവ് ആന്‍ഡ് ഹാവ് നോട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തിലേക്ക് കടന്നു വന്നത്. പ്രശസ്ത നടന്‍ ഹമ്പറി ബൊഗാര്‍ട്ടായിരുന്നു ആദ്യ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണശേഷം ജാസംബോര്‍ഡ്‌സിനെ വിവാഹം കഴിച്ചു.

sameeksha-malabarinews

മോഡലിങ്ങ് രംഗത്തും പ്രശസ്തയായിരുന്ന ലോറന്‍ ചലച്ചിത്ര ലോകത്ത് ബെറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്. അഭിനയം പോലെ തന്നെ അവരുടെ ശബ്ദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1999 ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റ്യറ്റ്യൂട്ട് മികച്ച നൂറ് നടികളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇരുപതാമത്തെ സ്ഥാനത്ത് ലോറന്‍ ഇടം പിടിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!