Section

malabari-logo-mobile

അറബ് സുരക്ഷയും മനുഷ്യാവകാശ സംരക്ഷണവും അന്താരാഷ്ട്ര സമ്മേളനം ദോഹയില്‍

HIGHLIGHTS : ദോഹ: അറബ് മേഖലയിലെ സുരക്ഷ, മനുഷ്യാവകാശ സംരക്ഷണം എന്നിവയെ കുറിച്ച് നടക്കുന്ന പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ദോഹ ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രി...

qatarദോഹ: അറബ് മേഖലയിലെ സുരക്ഷ, മനുഷ്യാവകാശ സംരക്ഷണം എന്നിവയെ കുറിച്ച് നടക്കുന്ന പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ദോഹ ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍താനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സുപ്രധാന ദ്വിദിന സമ്മേളനം ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതിയാണ് സംഘടിപ്പിക്കുന്നത്.
തുണീഷ്യയിലുള്ള അറബ് ആഭ്യന്തരമന്ത്രിമാരുടെ ജനറല്‍ സെക്രട്ടറിയേറ്റില്‍ ദോഹ സമ്മേളനത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ ഡോ. അലി ബിന്‍ സമീഖ് ആല്‍മര്‍റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. യോഗത്തില്‍ അറബ് ലീഗിന്റേയും അറബ് മനുഷ്യാവകാശ പ്രതിനിധി, ആഭ്യന്തരമന്ത്രിമാരുടെ ജനറല്‍ സെക്രട്ടറിയേറ്റ് എന്നിവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
ആദ്യമായാണ് അറബ് ആഭ്യന്തരമന്ത്രാലയങ്ങളും ദേശീയ മനുഷ്യാവകാശ സംഘടനകളും സര്‍ക്കാരേതര മനുഷ്യവകാശ സംഘടനകളും ഒന്നിച്ച് സുരക്ഷയേയും മനുഷ്യവകാശ സംരക്ഷണത്തേയും കുറിച്ച് കൂട്ടായ ചര്‍ച്ച നടത്തുന്നത്.
അറബ് മേഖലയില്‍ സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനവും മനുഷ്യാവകാശ സംരക്ഷണവും എങ്ങനെ ഏകോപിപ്പിക്കാം എന്നും മനുഷ്യവാകാശ സംരക്ഷണത്തില്‍ സുരക്ഷാ ഏജന്‍സികളുടെ പങ്ക്, സര്‍ക്കാര്‍ സര്‍ക്കാരേതര മനുഷ്യവകാശ സംഘടനകളുടെ പങ്ക്, മനുഷ്യാവകാശം സംബന്ധിച്ച കരാറുകള്‍,  കണ്‍വെന്‍ഷനുകള്‍ എന്നിയുടെ പ്രയോഗവത്കരണം നേരിടുന്ന വെല്ലുവിളികള്‍, സംഘര്‍ഷങ്ങളില്‍ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം, സുരക്ഷാ പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ ദോഹ സമ്മേളനത്തിന്റെ അജണ്ടയിലുണ്ട്.
അറബ് അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍, യൂറോപ്പിലെ മേഖലാ മനുഷ്യവകാശ  കോടതി, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ബന്ധപ്പെട്ട സംഘടനകള്‍, ഇന്റര്‍പോള്‍, ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് കോര്‍പ്പറേഷന്‍ ഇന്‍ യൂറോപ്പ് തുടങ്ങി വിവിധ സംഘടനകളുടെ 300ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!