Section

malabari-logo-mobile

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

HIGHLIGHTS : തിരു: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. യൂണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെയാണ് വര്‍ദ്ധനവ്. നിരക്ക് വര്‍ദ്ധന ആഗസ്റ്റ് 14 വ്യാഴാഴ്ച...

electricity copyതിരു: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. യൂണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെയാണ് വര്‍ദ്ധനവ്. നിരക്ക് വര്‍ദ്ധന ആഗസ്റ്റ് 14 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ 800 കോടി രൂപയുടെ അധിക വരുമാനമാണ് കെ എസ് ഇ ബി ക്ക് ലഭിക്കുക. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ആലോചിക്കുന്നത്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ അംഗീകരിച്ചാല്‍ മാത്രമേ നിരക്ക് വര്‍ദ്ധന നിലവില്‍ വരുകയൊള്ളൂ. നിരക്ക് വര്‍ദ്ധന എല്ലാ സ്ലാബുകളിലും പരിഗണനയിലുണ്ട്.

sameeksha-malabarinews

നിരക്ക് വര്‍ദ്ധനയിലൂടെ 800 കോടി സമാഹരിക്കാനാണ് നീക്കം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!