Section

malabari-logo-mobile

സൗദി പൗരന്‍മാര്‍ക്ക് പാകിസ്ഥാനടക്കം നാലു രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കാന്‍ വിലക്ക്

HIGHLIGHTS : സൗദിയില്‍ പൗരന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ പുതിയ വിലക്കുകള്‍ നിലവില്‍ വന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചാന്ദ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്...

1524974_10152154042854321_2003370323_nസൗദിയില്‍ പൗരന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ പുതിയ വിലക്കുകള്‍ നിലവില്‍ വന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചാന്ദ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം. ഈ നാല് രാജ്യങ്ങളില്‍ നിന്നും അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് സൗദി അറേബ്യയില്‍ കഴിയുന്നത്. ഇതോടെ വിദേശികളെ വിവാഹം കഴിക്കുന്നതിന് പ്രതേ്യക അനുമതി തേടേണ്ടി വരും.

ഇത്തരം വിവാഹങ്ങള്‍ക്ക് കര്‍ശനമായ നിബന്ധനകളാണ് സൗദി മുന്നോട്ട് വെക്കുക. അപേക്ഷകന് 25 വയസ്സില്‍ കൂടുതല്‍ പ്രായം വേണം, തിരിച്ചറിയല്‍ രേഖകളില്‍ ജില്ലാ മേയര്‍ ഒപ്പിടണം തുടങ്ങിയ നിബന്ധനകളായിരിക്കും ഉണ്ടാവുക.

sameeksha-malabarinews

അതേസമയം ഈ പുതിയ നിയമത്തെ കുറിച്ച് സൗദി സര്‍ക്കാര്‍ ഔദേ്യാഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടപ്പാക്കിയിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!