യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ‘അപ്പോത്തിക്കിരി’ യുടെ പ്രദര്‍ശനം തടഞ്ഞു

appothikkiri copyകോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത സുരേഷ്‌ഗോപി നായകാനായ അപ്പോത്തിക്കിരി എന്ന മലയാളചിത്രത്തിന്റെ പ്രദര്‍ശനം യൂത്തുകോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു.
ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് ജില്ലയിലെ മുക്കത്തെ തിയ്യേറ്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ പ്രവര്‍ത്തകര്‍ തള്ളിക്കയറി പ്രദര്‍ശനം തടയുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സുരേഷ്‌ഗോപി നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ഈ ആക്രമണം. ആക്രമണം നടന്നതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.

കേരളത്തില്‍ എന്തു വിലകൊടുത്തും ചിത്രത്തി്‌ന്റെ പ്രദര്‍ശനം തടയുമെന്ന് യൂത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top